Mon. Dec 23rd, 2024
മുംബൈ:

46 കോടി രൂപയുടെ പണത്തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടർന്ന് ജെറ്റ് എയര്‍വേയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെ മുംബൈയിലെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു. പണതട്ടിപ്പ് തടയാനുള്ള പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് പ്രകാരമാണ് കേസ് ചുമത്തിയിരിക്കുന്നത്. 2019 സെപ്റ്റംബറിലും നരേഷ് ഗോയലിനെ എന്‍ഫോഴ്‌സ്‌മെന്റ് എട്ട് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam