Mon. Dec 23rd, 2024

മധ്യപ്രദേശിൽ റിസോർട്ടിൽ ആയിരുന്ന പത്ത് വിമത എംഎൽഎമാരിൽ 6 പേർ രാത്രിയോടെ കോൺഗ്രസിലേക്ക് തിരിച്ചെത്തി. ഇതോടെ 230 അംഗ മധ്യപ്രദേശ് നിയമസഭയിൽ 117 പേരുടെ പിന്തുണ കോൺഗ്രസ് ഉറപ്പിച്ചു. സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ലെന്നും കാലാവധി തികയ്ക്കുമെന്നും മുഖ്യമന്ത്രി കമൽനാഥ് വ്യക്തമാക്കി. ശേഷിച്ച നാല് പേരെയും തിരികെ എത്തിക്കാനുള്ള നീക്കം പുരോഗമിക്കുന്നതായും കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam