കൊച്ചി:
ബിപിസിഎൽ വികസനപദ്ധതികളെ സംസ്ഥാനസർക്കാർ സഹായിക്കുന്നുണ്ടെങ്കിലും സ്വകാര്യവൽക്കരണം തുടർവികസനത്തിന് തിരിച്ചടിയാകുമോയെന്ന് ആശങ്കയുണ്ടെന്ന് മന്ത്രി ടി പി രാമകൃഷ്‌ണൻ. ബിപിസിഎൽ സ്വകാര്യവൽക്കരണത്തിനെതിരെ അമ്പലമുകൾ റിഫൈനറി ഗേറ്റിൽ ജീവനക്കാർ നടത്തുന്ന സമരത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുമേഖലാ സംരക്ഷണത്തിൽ മാതൃകാപരമായ നിലപാടാണ് സംസ്ഥാന സർക്കാരിന്റേത്. കൊച്ചി റിഫൈനറി പൊതുമേഖലയിൽ നിലനിർത്തേണ്ടത് നാടിന്റെ ആവശ്യമാണ്. ബിപിസിഎൽ സംരക്ഷണസമരം നാടിനുവേണ്ടിയുള്ള സമരമാണെന്നും മന്ത്രി പറഞ്ഞു. റിഫൈനറിക്കുമുമ്പിൽ തൊഴിലാളികൾ നടത്തുന്ന ധര്‍ണ 119-ാം ദിവസം പിന്നിട്ടു.