Sun. Dec 22nd, 2024
ബാംഗ്ലൂർ:

കര്‍ണാടക സംസ്ഥാന ചലചിത്ര അക്കാദമിയുടെ പന്ത്രണ്ടാമത് ബാംഗ്ലൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിക്ക് പ്രത്യേക ജൂറി പുരസ്‌കാരം. രണ്ട് ലക്ഷം രൂപയാണ് അവാര്‍ഡ്. ബംഗലൂരുവില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായി വാലയില്‍ നിന്ന് സംവിധായകന്‍ സജിന്‍ബാബു അവാര്‍ഡ് സ്വീകരിച്ചു ഇത് ബിരിയാണിയുടെ രണ്ടാമത്തെ അവാര്‍ഡാണ്. ആനന്ദ് മഹാദേവന്റെ മായിഘട്ട് ക്രൈം നമ്പർ , പാര്‍ത്ഥിപന്റെ ഒറ്റ സെരിപ്പ് അടക്കം വിവിധ ഭാഷകളില്‍ നിന്നുള്ള 13 ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്.