Sat. Jan 18th, 2025
മുംബൈ:

സ്വാമി വിവേകാനന്ദനായുള്ള ജയാ ബച്ചന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്  അമിതാഭ് ബച്ചന്‍. ഭാഗ്തര്‍ ബാബു എന്ന ബംഗാളി ചിത്രത്തിനായി വിവേകാനന്ദനായി വേഷമിട്ടിരിക്കുന്നതാണ് ചിത്രം.പക്ഷെ സിനിമ റിലീസ് ചെയ്തിരുന്നില്ല. ചിത്രം പങ്കുവച്ച്‌ കൊണ്ട് അമിതാഭ് ബച്ചന്‍ ഇങ്ങനെ കുറിച്ചു, ‘ഭാഗ്തര്‍ ബാബു എന്ന ബംഗാളി ചിത്രത്തില്‍ സ്വാമി വിവേകാനന്ദനായി ജയ. ചിത്രം പൂര്‍ത്തിയാക്കാതെ പോയി’. എന്തായാലും ജയാ ബച്ചന്റെ അപൂര്‍വ്വ ഫോട്ടോയ്ക്ക് നിരവധി ആരാധകരാണ്  ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.