Wed. Jan 22nd, 2025
ന്യൂഡൽഹി:

വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനും മനുഷ്യാവകാശ സാമൂഹിക പ്രവര്‍ത്തകനുമായ ഹര്‍ഷ്  മന്ദറിനെതിരെ കോടതീയലക്ഷ്യ നടപടിക്കൊരുങ്ങി ഡല്‍ഹി പൊലീസ്. ബുധനാഴ്ച്ച കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ദില്ലി പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ദില്ലി കലാപത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ഷ് മന്ദര്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹർജിയില്‍ കോടതി വാദം കേട്ടിരുന്നു.