Wed. Jan 22nd, 2025
തിരുവനന്തപുരം:

ക്വട്ടേഷന്‍ ഇടപാടില്‍ കേരള പോലീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇടനിലക്കാരായി പ്രവർത്തിച്ചെന്ന അധോലോക കുറ്റവാളി രവി പൂജാരിയുടെ മൊഴി സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്. ക്വട്ടേഷനില്‍ ഇടനിലക്കാരായി നിന്നുകൊണ്ട് കേരള പോലീസിലെ രണ്ട് ഉന്നതര്‍ രണ്ട് കോടി രൂപ തട്ടിയതായാണ് രവി പൂജാര അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്.കാസര്‍കോട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ ജെ.തച്ചങ്കരിയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയത്. അതേസമയം, ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.