Mon. Dec 23rd, 2024
ന്യൂഡൽഹി:

ഉത്തര്‍പ്രദേശില്‍ ഉന്നാവ് ബലാത്സംഗ കേസിലെ പെണ്‍കുട്ടിയുടെ പിതാവ് മരണപ്പെട്ട കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗര്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചു. സെന്‍ഗറടക്കം 11 പേര്‍ക്കെതിരെയാണ് കോടതി കേസെടുത്തിരിക്കുന്നത്.കേസില്‍ ഏഴ് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. നാല് പേരെ വെറുതെ വിടുകയും ചെയ്തു.2018 ഏപ്രില്‍ ഒൻപതിനാണ് കേസിന്  ആസ്‌പദം ആയ സംഭവം. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കിടന്നാണ് പെണ്‍കുട്ടിയുടെ പിതാവ് മരിച്ചത്. പിതാവിന്റെ മരണത്തില്‍ സെന്‍ഗറിന് പങ്കുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയാണ് വിധി പ്രഖ്യാപിച്ചത്.