Thu. Jan 23rd, 2025
ശ്രീനഗർ:

പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് താരിഖ് അഹമ്മദ് ഷാ, മകള്‍ ഇന്‍ഷ ജാന്‍ എന്നിവരെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. ചാവേര്‍ ആക്രമണം നടത്തിയ ആദില്‍ അഹമ്മദുമായി ഈ പെൺകുട്ടിക്ക് ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. ഇവരെ ജമ്മുവിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കുകയും 10 ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തിരിക്കുകയാണ്. ഇതോടെ 2019 ഫെബ്രുവരി 14ലെ പുല്‍വാമ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം മൂന്നായി.

By Athira Sreekumar

Digital Journalist at Woke Malayalam