ജപ്പാൻ:
കോവിഡ് 19 ഭേദമാക്കുന്നതിനുള്ള മരുന്നു വികസിപ്പിക്കാന്‍ ആരംഭിച്ചതായി ജാപ്പനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ടക്കേഡ ഫാര്‍മസ്യൂട്ടിക്കല്‍സ്. കൊറോണ വൈറസ് ബാധിച്ചശേഷം ഭേദമായവരില്‍ നിന്നുള്ള രക്ത സാംപിളുകള്‍ ശേഖരിച്ചാണ് കമ്പനി പരീക്ഷണം നടത്തുന്നത്. വൈറസിനെ തടയാനുള്ള ആന്റി ബോഡി ഇവരില്‍ ഉല്‍പാദിക്കപ്പെട്ടിട്ടുണ്ടാകാം എന്നതിനാലാണ് ഇതെന്നു കമ്പനി അധികൃതർ പറയുന്നു. മരുന്ന് ഉടന്‍ വിപണിയില്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ടക്കേഡാ വാക്സിന്‍ ബിസിനസ് അധികൃതർ അറിയിച്ചു.