Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

ഇന്ത്യുടെ ന്യൂസീലന്‍ഡ് പര്യടനത്തില്‍ വൃദ്ധിമാന്‍ സാഹയെ കളിപ്പിക്കാത്തതില്‍ ടീം മാനേജ്മെന്‍റിനെ വിമര്‍ശിച്ച് മുന്‍താരവും മുന്‍ചീഫ് സെലക്ടറുമായിരുന്ന സന്ദീപ് പാട്ടില്‍. മോശം ഫോം തുടരുന്ന ഋഷഭ് പന്തിന് അവസരങ്ങള്‍ നല്‍കുകയും സാഹയെ ഒഴിവാക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിമര്‍ശനം. നിങ്ങള്‍ ഋഷഭ് പന്തിന് അവസരങ്ങള്‍ നല്‍കുന്നു, എന്നാല്‍ സാഹയുടെ കരിയര്‍ വെച്ചും കളിക്കുന്തെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. സാഹയാണ് എല്ലാഴ്‌പ്പോഴും തന്‍റെഒന്നാം നമ്പര്‍ കീപ്പര്‍, അദ്ദേഹത്തിന് ഒരുപാട് അനുഭവസമ്പത്തുണ്ട്. സാഹ ഒരുപാട് തവണ ടീമിനെ രക്ഷിച്ചിട്ടുണ്ട്, പിന്നെയെന്തിനാണ് അദ്ദേഹത്തിന്‍റെ  ആത്മവിശ്വാസം നശിപ്പിക്കുന്നതെന്നും സന്ദീപ് പാട്ടീല്‍ ചോദിച്ചു. 

By Binsha Das

Digital Journalist at Woke Malayalam