Thu. Jan 23rd, 2025

കോഴിക്കോട്:

ഐ ലീഗ് ഫുട്‌ബോളില്‍ പോയന്‍റ് പട്ടികയില്‍ കുതിക്കാമെന്നുള്ള ഗോകുലത്തിന്‍റെ ആഗ്രഹത്തിന് തിരിച്ചടി. ഈസ്റ്റ് ബംഗാളിനോട് ടീം 1-1 എന്ന നിലയില്‍ സമനിലയില്‍ കുരുങ്ങി. രണ്ട് ചുവപ്പുകാര്‍ഡാണ് ഗോകുലത്തിന് വിനയായത്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത് ഗോകുലമാണ്. മത്സരത്തിന്റെ ഒമ്പതാ മിനിറ്റില്‍ ക്യാപ്റ്റന്‍ മര്‍ക്കസ് ജോസഫിലൂടെ ഗോകുലം മുന്നിലെത്തി. എന്നാല്‍, 24-ാം മിനിറ്റില്‍ വിക്ടര്‍ അലോണ്‍സോയുടെ പെനാല്‍റ്റി ഗോളില്‍ ഈസ്റ്റ് ബംഗാള്‍ ഒപ്പം പിടിച്ചു. പതിനഞ്ച് കളികളില്‍നിന്നും 20 പോയന്റുമായി ഈസ്റ്റ് ബംഗാള്‍ നാലാം സ്ഥാനത്തും, പതിനാല് കളിക

By Binsha Das

Digital Journalist at Woke Malayalam