ഇംഗ്ലണ്ട്:
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്സ്വെല് ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ടി20 ബ്ലാസ്റ്റില്‍ കളിക്കാന്‍ കരാര്‍ പുതുക്കി. ഇംഗ്ലീഷ് കൗണ്ടി ടീം ലങ്കാഷെയറുമായാണ് മാക്സ് വെലിന്റെ കരാര്‍. മെയ് 28ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ കുറഞ്ഞത് എട്ട് മത്സരങ്ങളെങ്കിലും മാക്സ്വെല് കളിക്കുമന്നാണ് ഉറപ്പു നല്‍കിയിരിക്കുന്നത്. ടി20യിലെ ലോകോത്തര താരമായാണ് മാക്സ്വെല് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ തവണ കൗണ്ടി ചാമ്പ്യന്‍ഷിപ്പിലും ലങ്കാഷെയറിനുവേണ്ടി മാക്സ്വെല് കളിച്ചിട്ടുണ്ട്.