Sat. Apr 27th, 2024

എറണാകുളം:

മലയാറ്റൂർ കുരിശുമുടി തീർഥാടനത്തിന് തുടക്കം കുറിച്ച് മലയാറ്റൂർ മഹാ ഇടവക സമൂഹം മല ചവിട്ടി പ്രാർഥനയർപ്പിച്ചു. ഇല്ലിത്തോട്, സെബിയൂർ, മലയാറ്റൂർ, വിമലഗിരി പള്ളികളിലെ വിശ്വാസികളാണ് മല കയറിയത്. നാലായിരത്തോളം വരുന്ന വിശ്വാസ സമൂഹത്തിനൊപ്പം റോജി എം ജോൺ എംഎൽഎയും മലകയറാനെത്തി. അടിവാരത്തുള്ള മാർ തോമാശ്ലീഹായുടെ തിരുസ്വരൂപത്തിനു മുമ്പിൽ ഫാ. തോമസ് മഴുവഞ്ചേരി ആമുഖ പ്രാർഥന നടത്തി.തുടർന്ന് കുരിശുമുടിയിലെ സന്നിധി ദേവാലയത്തിൽ സമൂഹബലി അർപ്പിച്ചു.

By Binsha Das

Digital Journalist at Woke Malayalam