Thu. Apr 25th, 2024

 പറവൂർ :

വിശപ്പുരഹിത ഗ്രാമങ്ങൾ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ ഗ്രൂപ്പുകൾക്കായി സൗജന്യ നിരക്കിലുള്ള ഭക്ഷണശാലകൾ തുടങ്ങാൻ പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെ സഹായം. പറവൂർ ബ്ലോക്ക് പഞ്ചായത്തില്‍ നടത്തിയ വികസന സെമിനാറിന്‍റെ ഭാഗമായാണ് ഈ പദ്ധതി 2020-21 സാമ്പത്തിക വർഷത്തെ കരട് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. വികസന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രമ ശിവശങ്കരൻ അധ്യക്ഷത വഹിച്ചു.

By Binsha Das

Digital Journalist at Woke Malayalam