Mon. May 26th, 2025

അന്‍പത് കിലോമീറ്ററിനുള്ളിലുള്ള റോക്കറ്റ്, ഷെല്‍ ലോഞ്ചറുകളെ കൃത്യമായി കണ്ടെത്തുന്ന നാല് ‘സ്വാതി’ റഡാറുകൾ വാങ്ങാനായി അര്‍മീനിയ ഇന്ത്യയുമായി കരാർ ഒപ്പുവെച്ചു. 40 മില്യന്‍ ഡോളറിന്റെ കരാറാണ് ഇത്. അര്‍മീനിയയുടെ കരാര്‍ നേടിയെടുക്കാന്‍ കഴിഞ്ഞതിലൂടെ വലിയ ആയുധക്കയറ്റുമതി ഉണ്ടാകുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ‘സ്വാതി’ റഡാര്‍ വ്യാവസായികമായി നിര്‍മ്മിക്കുന്നത് ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് ആണ്.

By Athira Sreekumar

Digital Journalist at Woke Malayalam