Mon. Dec 23rd, 2024

ന്യൂസിലാന്‍ഡ്:

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ  പരാജയത്തിനു കാരണം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ മോശം പ്രകടനമായിരുന്നു. എന്നാല്‍, ഇന്ത്യന്‍ ക്യാപ്റ്റനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട്. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് കോലിയെന്നതില്‍ സംശയമില്ലെന്നു ബോള്‍ട്ട് പറഞ്ഞു. അതുകൊണ്ട് തന്നെ ബൗണ്ടറി നേടാന്‍ കഴിയുന്ന ബോളുകള്‍ വിട്ടുകൊടുക്കാതെ കോലിയെ പരമാവധി സമ്മര്‍ദ്ദത്തിലാക്കുകയെന്നതായിരുന്നു തന്ത്രം. അതു വിജയിക്കുകയും ചെയ്തതായി ബോള്‍ട്ട് വിശദമാക്കി. നാട്ടിലെ വേഗം കുറഞ്ഞ പിച്ചില്‍ കളിച്ച ശേഷം ഇവിടെയെത്തിയതിനാല്‍ ന്യൂസിലാന്‍ഡിലെ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ സാധിക്കാതിരുന്നതാണ് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ മോശം പ്രകടനത്തിനു കാരണമെനന്നും കിവീസ് പേസര്‍ ചൂണ്ടികാട്ടി.

 

By Binsha Das

Digital Journalist at Woke Malayalam