Sat. Dec 28th, 2024
വാഷിംഗ്ടൺ:

 ട്രംപും കുടുംബവും ഇന്ത്യ സന്ദര്‍ശച്ചതിന് പിന്നാലെ മകള്‍ ഇവാങ്ക ട്രംപിന്റെ ഫോട്ടോഷോപ്പ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.  ഇവാങ്ക ഈ ചിത്രങ്ങളെല്ലാം ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ഇന്ത്യയില്‍ കുറേ പുതിയ സുഹൃത്തുക്കളെ കിട്ടിയെന്ന പേരിലാണ് അവർ അതെല്ലാം പങ്കുവെച്ചത്. ഇപ്പോൾ ഇവാങ്ക എത്തിയിരിക്കുന്നത് നടനും ഗായകനുമായ ദില്‍ജിത്ത് ദൊസാഞ്ജിന്റെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങൾക്ക് മറുപടിയുമായാണ്. അവളെന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം താജ്മഹലിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു, അതുകൊണ്ട് ഞാന്‍ അവളെ കൊണ്ടുപോയി, എനിക്ക് മറ്റെന്താണ് ചെയ്യാനാകുക” എന്നാണ് ദില്‍ജിത്ത് ഇവാങ്കയ്‌ക്കൊപ്പം താജ്മഹലിന് മുന്നിലിരിക്കുന്ന ഫോട്ടോയുടെ അടിക്കുറിപ്പായി നൽകിയത്. “എന്നെ താജ് മഹലില്‍ കൊണ്ടു പോയതിന് നന്ദി, ആ അനുഭവം ഒരിക്കലും മറക്കില്ല” എന്ന കാപ്ഷനോടെ ഇപ്പോൾ  ഇവാങ്ക റീട്വീറ്റ് ചെയ്തിരിക്കുകയാണ്.