Mon. Dec 23rd, 2024
ചെന്നൈ:

സിങ്കം മൂന്നിന് ശേഷം ഹരിയും സൂര്യയും വീണ്ടും ഒന്നിക്കുന്നു. സൂര്യയുടെ 39-ാ മത്തെ ചിത്രമായ ഇതിന് ‘അരുവാ’ എന്നാണ് പേരിട്ടിരിക്കുന്നത്. ഈ വര്‍ഷം ദീപാവലി റിലീസായാണ് സിനിമ എത്തിക്കുക.  വേല്‍, ആറ്, സിങ്കം, സിങ്കം 2, സിങ്കം 3 എന്നീ ചിത്രങ്ങളാണ് ഹരി-സൂര്യ കൂട്ടുകെട്ടില്‍ ഇതിന് മുമ്പ് വന്നത്. ഇവയെല്ലാം മികച്ച വിജയവും നേടിയിരുന്നു. അതുകൊണ്ട് പുതിയ ചിത്രത്തിനെ വളരെ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഡി.ഇമ്മന്‍ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ആദ്യമായാണ് സൂര്യ-ഹരി കോംബോയ്‌ക്കൊപ്പം ഇമ്മനും ഒന്നിക്കുന്നത്.