മുംബൈ:
ഓഹരി വിപണി റെഗുലേറ്ററായ സെബിയുടെ ചെയർമാൻ അജയ് ത്യാഗി ആറ് മാസം കൂടി ചെയർമാൻ സ്ഥാനത്ത് തുടരും. രണ്ടു വർഷം വരെ കാലാവധി നീട്ടാനാകുമെങ്കിലും ആറു മാസം മാത്രമാണ് സർക്കാർ കാലാവധി നീട്ടിയിരിക്കുന്നത്. സെബി ചെയര്‍മാൻ പോസ്റ്റിലേക്ക് പുതിയ ആളെ തെരഞ്ഞെടുകാഞ്ഞതിനാലാണ് കാലാവധി നീട്ടിയത്. സെബിയുടെ രണ്ട് ഫുൾ ടൈം അംഗങ്ങളും നിരവധി ഐഎഎസ് ഉദ്യോഗസ്ഥരും ചെയർമാൻ പദവിയ്ക്കായി അപേക്ഷ നൽകിയിട്ടുണ്ട്.