Mon. Dec 23rd, 2024

സ്പെയിന്‍:

മെക്‌സിക്കോ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ഹാട്രിക്ക് കിരീടം നേടി ലോകരണ്ടാം നമ്പര്‍ താരം റാഫേല്‍ നദാല്‍. ഫെെനലില്‍ പാബ്ലോ അന്‍ഡ്യൂജറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ലോക രണ്ടാം നമ്പര്‍ താരത്തിന്‍റെ കിരീട നേട്ടം. സ്‌കോര്‍ 6-3,6-2.  നേരത്തെ 2005, 2013 വര്‍ഷങ്ങളിലാണ് നദാല്‍ കിരീടം നേടിയത്. 2005ല്‍ മെക്‌സിക്കന്‍ ഓപ്പണ്‍ നേടുമ്പോള്‍ നദാലിന് പത്തൊമ്പത് വയസായിരുന്നു. മെക്‌സിക്കന്‍ ഓപ്പണ്‍ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും നദാലിന്റെ പേരിലാണ്. താരത്തിന്‍റെ ഈ വര്‍ഷത്തെ ആദ്യ കിരീടമാണിത്. കരിയറിലെ 85ാം കിരീടമാണ് നദാല്‍ ഉയര്‍ത്തിയത്.

By Binsha Das

Digital Journalist at Woke Malayalam