കൊച്ചി:
കുണ്ടന്നൂർ പാലത്തിന്റെ നിർമ്മാണം തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഒപ്പം ജനങ്ങളുടെ യാത്ര ദുരിതവും കൂടി. പൊടിശല്യം കാരണം മുഖം മൂടികെട്ടിയാണ് യാത്രക്കാര്‍ രൂക്ഷമായ പൊടിയില്‍ നിന്ന് രക്ഷ തേടുന്നത്. ചുമയും മറ്റ് അലർജി രോഗങ്ങളും കൊണ്ട് വലയുമ്പോഴണ് പാലത്തിന്റെ നിർമ്മാണർത്ഥം പാലത്തിന്റെ അടിയിലുള്ള റോഡ് അടച്ചത്. ഇതും ദുരിതത്തിന് ആക്കം കൂട്ടിയിരിക്കുകയാണ്. ഇതിനാൽ തൊട്ടു മുന്നിലെ റോഡിലേയ്ക്ക് എത്തിപ്പെടണമെങ്കിൽ ലോകം ചുറ്റി കറങ്ങിയെത്തണമെന്ന അവസ്ഥയാണ്.
ഓട്ടോക്കാരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. പാലത്തിന്റെ പണി കഴിഞ്ഞിട്ടും റോഡ് ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. നാട്ടുകാരുടെയും ചില ജനപ്രതിനിധികളുടേയും പ്രതിഷേധം കുണ്ടന്നൂരിലെ പൊടിപടലങ്ങൾക്കൊപ്പം ലയിച്ച അവസ്ഥയാണ്. മാർച്ചിൽ റോഡ് തുറന്ന് കിട്ടും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇവിടത്തെ ഓട്ടോറിക്ഷക്കാരും മറ്റുള്ളവരും .