Wed. Jan 22nd, 2025
മുംബൈ:

കാലിഫോർണിയ, ന്യൂയോർക്ക് ആസ്ഥാനമായുള്ള ഗെർഷ് ഏജൻസിയുമായി കരാറിൽ ഏർപ്പെട്ടിരിക്കുകയാണ് ഹൃതിക് റോഷൻ. ടാലന്റ് മാനേജ്‌മെന്റ് ഏജൻസി ഹൃത്വികിന്റെ  ഇന്ത്യൻ പ്രതിനിധികളായ ക്വാൺ, മാനേജരായ അമൃത സെൻ എന്നിവരുമായി സഹകരിച്ച് ഹോളിവുഡിലേക്ക് ഹൃതിക്കിനെ പരിചയപെടുത്താൻ ഒരുങ്ങുകയാണ്. എന്നാൽ സിനിമയുടെ ചിത്രീകരണം ഇന്ത്യയിൽ തന്നെ ആവും. ഹൃതികിന്റെ ആഗ്രഹം പോലെ ഗെർഷുമായുള്ള പങ്കാളിത്തത്തോടെ ലോകമെമ്പാടും താരം ശ്രദ്ധ നേടാൻ പോവുകയാണെന്ന് ഹൃതിക്കിന്റെ മാനേജർ അമൃത സെൻ പറഞ്ഞു.