Fri. Apr 4th, 2025
ഹരിയാന:

മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, ഗവര്‍ണര്‍ സത്യദേവ് നാരായണന്‍ ആര്യ എന്നിവരുടെയും ക്യാബിനറ്റ് മന്ത്രിമാരുടെയും പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ കൈവശമില്ലെന്ന് ഹരിയാന സര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരം പിപി കപൂര്‍ എന്ന സാമൂഹ്യപ്രവര്‍ത്തകൻ നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഹരിയാന സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.തങ്ങളുടെ കൈവശമുള്ള രേഖകളില്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇല്ലെന്ന് സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്ന് മറുപടി നല്‍കി