എറണാകുളം:
വിരലുകൾക്കിടയിലെ ബ്രഷ് കൊണ്ട് ക്യാൻവാസിൽ മാന്തികത സൃഷ്ടിക്കുകയാണ് പുന്നയൂർക്കുളത്ത് ഈ കലാകാരന്‍. പ്രകൃതിയുടെ അഭൗമ സന്ദര്യമാണ് ഭട്ടതിരിപ്പാട് മനയിലെ ഗിരിഷൻ ഭട്ടതിരിപ്പാടിന്റെ ക്യാൻവാസിൽ നിറയുന്നത്. എല്ലാം ഒന്നിനൊന്ന് മികച്ചവ. ഗിരിഷൻ ഭട്ടതിരിപ്പാടിന്റെ വിരലുകളിൽ പ്രകൃതിയുടെ നിറഭേദങ്ങൾ ഇഴുകിച്ചേർന്നിരിക്കുന്നു. കുട്ടിക്കാലം മുതൽ ചിത്രരചനയിൽ അഭിരുചിയുള്ളതിനാൽ തുടർപഠനത്തിന്റെ വഴികളും നിറച്ചാർത്തുകളുടേതായിരുന്നു.
ഡ്രോയിങ്ങ് അധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നെങ്കിലും വരയോടുള്ള അഭിനിവേശം നിമിത്തം ജോലി രാജിവച്ച് മുഴുവൻ സമയവും നിറങ്ങളുടെ ലോകത്തേക്ക് ഇറങ്ങിച്ചെന്നു. സ്വന്തം വീട്ടിൽ തന്നെ ഒരു ഗ്യാലറിയും ഉണ്ട്. വരയോടുള്ള ആത്മസമർപ്പണം ഓരോ ചിത്രത്തിലും കാണാം. ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞവരാണ് ഓരോ കലാകാരൻമാരും. ആ കൈയ്യൊപ്പ് ഈ ക്യാൻവാസിലെ ഓരോ പ്രകൃതി സൗന്ദര്യത്തിലും നിറഞ്ഞു നിൽക്കുന്നു.