Sat. Jun 7th, 2025

അമേരിക്ക:

ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്‌ബോളിലെ ഫെെനല്‍ മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ആസ്റ്റണ്‍ വില്ലയെ തോല്‍പ്പിച്ചു മാഞ്ചസ്റ്റര്‍ സിറ്റി. ഇതോടെ ഇംഗ്ലീഷ് കാരബാവോ കപ്പില്‍ ഹാട്രിക്ക് കിരീടം സിറ്റി സ്വന്തമാക്കി. 20ാം മിനുട്ടില്‍ ഫോഡന്റെ അസിസ്റ്റില്‍ സെര്‍ജിയോ അഗ്യൂറോയാണ് സിറ്റിയെ മുന്നിലെത്തിച്ചത്. സീസണിൽ പ്രീമിയര്‍ ലീഗ് കിരീടം ഏറെക്കുറെ കൈവിട്ട സിറ്റിക്ക് ആശ്വാസം പകരുന്നതാണ് ലീഗ് കപ്പ് വിജയം. ലീഗ് കപ്പില്‍ ഹാട്രിക് കിരീടം നേടുന്ന രണ്ടാമത്തെ ടീമാണ് സിറ്റി. അവസാന ഒമ്പത് ആഭ്യന്തര കിരീട പോരാട്ടങ്ങളില്‍ എട്ട് തവണയും സിറ്റി തന്നെയാണ് കിരീടം ചൂടിയത്.

By Binsha Das

Digital Journalist at Woke Malayalam