Mon. Dec 23rd, 2024

കലൂര്‍:

ജില്ലാ ജയിലിന്‍റെ നേതൃത്വത്തില്‍ ഫ്രീഡം ഫുഡിന്റെ പുതിയ കൗണ്ടര്‍ കലൂർ ജെഎല്‍എന്‍ മെട്രോ സ്റ്റേഷന് സമീപം പ്രവര്‍ത്തനമാരംഭിച്ചു. കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് സമീപം ഈയടുത്ത് തുടങ്ങിയ  ജയില്‍ ഭക്ഷണ കൗണ്ടറില്‍ വമ്പിച്ച തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിന് പിന്നാലെയാണ് ഗുണനിലവാരമുള്ള കുറഞ്ഞ വിലയില്‍ ഭക്ഷണം നല്‍കുന്ന ഫ്രീഡം ഫുഡിന്‍റെ പുതിയ കൗണ്ടര്‍. പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന  കൗണ്ടര്‍ ജയില്‍ മേധാവി ഋഷിരാജ് സിങ്ങാണ് ഉദ്ഘാടനം ചെയ്തത്. കൊച്ചി മെട്രോ എം.ഡി അൽകേഷ് കുമാർ ശർമ്മ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

By Binsha Das

Digital Journalist at Woke Malayalam