Mon. Dec 23rd, 2024
ചെന്നൈ:

ക്രിട്ടിക്സ് ചോയ്‌സ് ഫിലിം അവാര്‍ഡുകളുടെ നോമിനേഷനുകള്‍ പുറത്തുവന്നിരിക്കുകയാണ്. മലയാളത്തിന്‍റെ മെഗാതാരം മമ്മൂട്ടി രണ്ട് ഭാഷകളില്‍ നിന്ന് മികച്ച നടനുള്ള അവാര്‍ഡിനാണ് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. മലയാളത്തില്‍ നിന്ന് ‘ഉണ്ട’ എന്ന ചിത്രത്തിനും തമിഴില്‍ നിന്ന് ‘പേരന്‍‌പ്’ എന്ന ചിത്രത്തിനുമാണ് മികച്ച നടനായി മമ്മൂട്ടിയെ നാമനിര്‍ദ്ദേശം ചെയ്‌തിരിക്കുന്നത്. രണ്ട് ഭാഷകളിൽ നിന്ന് മികച്ച നടനുള്ള നാമനിര്‍ദ്ദേശം ലഭിക്കുന്ന ഏകതാരവും മമ്മൂട്ടിയാണ് എന്നതാണ് സവിശേഷത.