Mon. Dec 23rd, 2024
ന്യൂഡൽഹി:

കലാപങ്ങൾ തടയാൻ കോടതിക്ക് പരിമിതികളുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. ചില സാഹചര്യങ്ങൾ കോടതിക്ക് ഇടപെടാൻ കഴിയുന്നതിലും അപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു. വിദേഷ്വ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ അടിയന്തിരമായി പരിഗണിക്കണം എന്ന ആവശ്യം സീനിയര്‍ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് ഉന്നയിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.