Mon. Dec 23rd, 2024
മുംബൈ:

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് വീട് നിര്‍മ്മിക്കാനായി ബോളിവുഡ് സൂപ്പര്‍ സ്റ്റാറായ അക്ഷയ് കുമാര്‍ നൽകിയത് ഒന്നര കോടി രൂപ. സംവിധായകനും നടനുമായ രാഘവ ലോറന്‍സ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അക്ഷയ് കുമാര്‍ ഇത്രയും വലിയൊരു തുക സംഭാവ നല്‍കിയ വിവരം ആരാധകരുമായി പങ്കുവെച്ചത്. അക്ഷയ് കുമാറിനെ നായകനാക്കി രാഘവ ലോറന്‍സ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലക്ഷ്മി ബോംബ്. 

ചിത്രീകരണത്തിനിടയിലാണ് താന്‍ അക്ഷയ് കുമാറിനോട് ട്രാന്‍സ്ജെന്‍ഡേഴ്‌സിന് വീട് നിര്‍മ്മിച്ച്‌ നല്‍കുന്ന പദ്ധതിയെ കുറിച്ച്‌ പറഞ്ഞതെന്നും ഇത് കേട്ടയുടന്‍ അദ്ദേഹം ഉടന്‍ തന്നെ ഇത്രയും വലിയൊരു തുക സംഭാവനയായി നല്‍കുകയായിരുന്നു എന്നുമാണ് രാഘവ ലോറന്‍സ് ഫേസ്ബുക്കില്‍ കുറിച്ചത്.