Wed. Jan 22nd, 2025

കൊച്ചി:

ഇരുചക്ര വാഹന യാത്രക്കാരുടെ ഹെല്‍മറ്റ് പരിശോധന തിങ്കളാഴ്ച മുതല്‍ കര്‍ശനമാക്കുമെന്ന് കേരള പൊലീസ് അറിയിച്ചു. ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും പരിശോധന കര്‍ശനമായിരിന്നില്ല. ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുന്നതിനായിരുന്നു പൊലീസ് ഇതുവരെ മുന്‍ഗണന നല്‍കിയിരുന്നത്. എന്നാല്‍ ഇത് അവസാനിപ്പിച്ച് നാളെമുതല്‍ പരിശോധന കര്‍ശനമാക്കി ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങാനാണ് പൊലീസിന്‍റെ തീരുമാനം. 

By Binsha Das

Digital Journalist at Woke Malayalam