Mon. Dec 23rd, 2024

തിരുവനന്തപുരം:

ചട്ടമ്പിസ്വാമി സ്മാരകവും പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ തീര്‍ഥപാദമണ്ഡവും സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.  ബിജെപി വിഷയത്തെ രാഷ്​ട്രീയവൽക്കരിക്കുകയാണെന്നും കടകംപള്ളി ആരോപിച്ചു. വിദ്യാധിരാജ ട്രസ്റ്റ് ആവശ്യപ്പെട്ടാല്‍ ചട്ടമ്പിസ്വാമി സ്മാരകം തിരികെ നല്‍കും. കയ്യേറ്റം ഒഴിപ്പിക്കുകമാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും മന്ത്രി പറഞ്ഞു. കിഴക്കേകോട്ടയിലുള്ള വിദ്യാധിരാജ സഭയുടെ 65 സെന്‍റ് സ്ഥലമാണ് സർക്കാർ കഴിഞ്ഞ ദിവസം ഏറ്റെടുത്തത്​. നേരത്തെ ഈ സ്ഥലത്തിന് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു.

By Binsha Das

Digital Journalist at Woke Malayalam