Wed. Dec 18th, 2024

ഡല്‍ഹി:

കലാപമുണ്ടായ ഡൽഹിയിലെ വടക്കു-കിഴക്കൻ പ്രദേശങ്ങൾ സാധാരണനിലയിലേക്ക്​ മടങ്ങുകയാണ്​. പേടിപ്പെടുത്തുന്ന അന്തരീക്ഷത്തില്‍ നിന്നും മോചനം നേടി ജനങ്ങള്‍ തെരുവുകളിലേക്ക് സജീവമായി തുടങ്ങി. കടകമ്പോളങ്ങള്‍ ചെറിയ രീതിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. കലാപത്തിനിരകളായവര്‍ക്കായി കൂടുതല്‍ പുനരധിവാസ കേന്ദ്രങ്ങള്‍ ഇന്ന് തുറക്കും. മുടങ്ങിയ പരീക്ഷകള്‍ നാളെ മുതല്‍ ആരംഭിക്കും. നിരോധനാജ്ഞയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് കടകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത്. നിലവിലെ സ്ഥിതി തൃപ്തികരമാണെന്നാണ് ആഭ്യന്തര വകുപ്പിന്‍റെ വിലയിരുത്തല്‍. 

By Binsha Das

Digital Journalist at Woke Malayalam