Thu. Oct 9th, 2025

തിരുവനന്തപുരം:

സംസ്ഥാന പോലീസിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കും. ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെ ട്രാഫിക് പിഴ പിരിക്കുന്നതിനുള്ള കരാര്‍, സിഎജി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് റിട്ട് ഹർജി നൽകാനാണ് ചെന്നിത്തലയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് നിയമ വിദഗ്ദ്ധരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിവരികയാണ്.

By Arya MR