Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

 ന്യൂസീലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി ഇന്ത്യയെ ആശങ്കയിലാഴ്ത്തി കൂടുതല്‍ താരങ്ങള്‍ക്ക് പരിക്ക്. പൃഥ്വി ഷായ്ക്ക് പിന്നാലെ സ്റ്റാര്‍ പേസര്‍ ഇഷാന്ത് ശര്‍മയെയും പരിക്ക് അലട്ടുകയാണ്. ജനുവരിയില്‍ രഞ്ജി ട്രോഫി മത്സരത്തിനിടെ ഇഷാന്തിന്റെ വലത് കണങ്കാലിന് പരിക്കേറ്റിരുന്നു. ഈ പരിക്ക് വീണ്ടും വഷളായെന്നാണ് സൂചന.  ഇഷാന്ത് ശര്‍മയ്ക്ക് രണ്ടാം ടെസ്റ്റ് നഷ്ടമായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വ്യാഴാഴ്ച ടീമിന്റെ പരിശീലന സെഷനില്‍ നെറ്റ്‌സില്‍ 20 മിനിറ്റ് പന്തെറിഞ്ഞ താരം, നേരത്തെ പരിക്കേറ്റ കണങ്കാലിന് വീണ്ടും വേദനയുണ്ടെന്ന് ടീം മാനേജ്‌മെന്റിനെ അറിയിക്കുകയായിരുന്നു. അതേസമയം ഇഷാന്തിന് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഉമേഷ് യാദവാകും പകരം ടീമിലെത്തുക.

 

By Binsha Das

Digital Journalist at Woke Malayalam