Tue. Apr 23rd, 2024

കൊല്‍ക്കത്ത:

ഐപിഎല്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡിനുടമയായ 48-കാരന്‍ പ്രവീണ്‍ താംബെയ്ക്ക് പുതിയ ഐപിഎല്‍ സിസണില്‍ കളത്തിലിറങ്ങുന്നതിന് വിലക്ക്. 20 ലക്ഷം മുടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെടുത്ത താരത്തിന് ബിസിസിഐ പോളിസി ലംഘിച്ചതാണ് തിരിച്ചടിയായത്. ബിസിസിഐയുടെ അംഗീകാരമുള്ള താരമായ താംബെ ബോര്‍ഡിന്റെ അനുവാദമില്ലാതെ അബുദാബിയില്‍ നടന്ന ടി10 ലീഗില്‍ പങ്കെടുത്തതാണ് നടപടിക്ക് കാരണം. ഡിസംബറില്‍ നടന്ന ലേലത്തില്‍ നൈറ്റ് റൈഡേഴ്‌സ് ടീമിലെടുത്തതോടെ ഐപിഎല്‍ ലേലത്തില്‍ വില്‍ക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡ് താംബെ സ്വന്തമാക്കിയിരുന്നു. ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലാണ് ഇക്കാര്യം അറിയിച്ചത്.

By Binsha Das

Digital Journalist at Woke Malayalam