Sat. Jan 18th, 2025
ന്യൂഡൽഹി: 

നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ച്‌ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. സംഘം കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്‌ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി സോണിയയ്ക്ക് കൈമാറും. മുകുള്‍ വാസ്‌നിക്, താരിഫ് അന്‍വര്‍, സുശ്മിത ദേവ്, ശക്തിസിന്‍ഹ് ഗോഹില്‍, കുമാരി സെല്‍ജ എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്.