Thu. Dec 19th, 2024
ദില്ലി:

വടക്ക് കിഴക്കൻ ദില്ലിയിൽ പൗരത്വ നിയമ അനുകൂലികൾ അഴിച്ചുവിട്ട ആക്രമണത്തിൽ മരണപ്പെട്ടവരുടെ എണ്ണം 38 ആയി. എന്നാൽ ദില്ലിയിലെ സ്ഥിതിഗതികൾ ഇപ്പോൾ ശാന്തമാണെന്നും കേന്ദ്ര സേനയെ വിന്യസിച്ച ശേഷം അനിഷ്ട സംഭവങ്ങളെവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്രമസമാധാനം നിലനിർത്തുന്നതിന്റെ ഭാഗമായി വിവിധ മത നേതാക്കളുമായി ചർച്ച നടത്തുമെന്ന് ദില്ലി പൊലീസും അറിയിച്ചിട്ടുണ്ട്. 

കലാപത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലാപത്തില്‍ ആം ആദ്‌മി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ അവര്‍ക്ക് ഇരട്ടിശിക്ഷ നൽകുമെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

By Arya MR