Mon. Dec 23rd, 2024
ദില്ലി:

നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിൽ ഉണ്ടായ കലാപത്തിന് പിന്നിൽ രാഷ്ട്രീയ നേതാക്കളും  പുറത്തുനിന്ന് എത്തിയവരുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിക്ക് ഒന്നുങ്കില്‍ എല്ലാവരും ഒത്തുചേര്‍ന്ന് അക്രമം അവസാനിപ്പിക്കാന്‍ ശ്രമിക്കാം അല്ലെങ്കിൽ പരസ്പരം തല്ലിക്കൊല്ലാം എന്നും അദ്ദേഹം പറഞ്ഞു.  മൃതദേഹങ്ങളുടെ കൂമ്പാരം കൊണ്ടല്ല പുതിയ ഡല്‍ഹി രൂപപ്പെടുത്തേണ്ടതെന്നും കെജ്രിവാള്‍ കൂട്ടിച്ചേർത്തു. കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

By Arya MR