Mon. Dec 23rd, 2024
ടോക്കിയോ:

 
കൊറോണ വൈറസ് ബാധയെ തുടർന്ന് ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ടിരുന്ന ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ 119 ഇന്ത്യക്കാരെ പ്രത്യേക എയര്‍ ഇന്ത്യ വിമാനത്തിൽ നാട്ടിലെത്തിച്ചു. 119 പേരെയും നിരീക്ഷണത്തിനായി 14 ദിവസം ഡല്‍ഹിയിലെ ചാവ്‌ല ഐടിബിപി ക്യാമ്പില്‍ താമസിപ്പിക്കുമെന്നാണ് റിപ്പോർട്ട്. പരിശോധനയില്‍ കൊറോണ സ്ഥിരീകരിച്ച 16 ഇന്ത്യക്കാര്‍ ജപ്പാനില്‍ തന്നെ ചികിത്സയിലാണ്. 

ഇന്ത്യക്കാര്‍ക്ക് പുറമേ ശ്രീലങ്ക, നേപ്പാള്‍, സൗത്ത് ആഫ്രിക്ക, പെറു എന്നീ രാജ്യങ്ങളില്‍ നിന്നായി അഞ്ചു പേരും വിമാനത്തിലുണ്ടായിരുന്നു. ഫെബ്രുവരി അഞ്ചിനായിരുന്നു ഒരു യാത്രികനിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഡയമണ്ട് പ്രിൻസസ് എന്ന ആഡംബരക്കപ്പൽ ജപ്പാനിൽ പിടിച്ചിട്ടത്. 3711 യാത്രക്കാരുള്ള കപ്പലിൽ നിന്ന് ആരെയും പുറത്ത് പോകാൻ അധികൃതർ അനുവദിച്ചിരുന്നില്ല. കൊറോണ വൈറസ് കപ്പലിനുള്ളിൽ പടരാൻ തുടങ്ങിയിട്ടും ചികിത്സ അതിനുള്ളിൽ തന്നെ ലഭ്യമാക്കുകയായിരുന്നു.

By Arya MR