Sun. Jan 19th, 2025
ദില്ലി:

ദില്ലി കലാപത്തിൽ പൗരത്വ നിയമ അനുകൂലികളുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന പതിനാലുകാരൻ  ഫൈസാൻ ജീവിതത്തിലേക്ക് മടങ്ങി വരുന്നു. ആക്രമണത്തിൽ ചിതറിയോടുന്നതിനിടയിലാണ് ഫൈസാന് കാലിന് വെടിയേറ്റത്. എന്നാൽ, വെടിയേറ്റ ഫൈസാൻ മണിക്കൂറുകളോളം റോഡിൽ വേദനയിൽ പുളഞ്ഞ് ചോരയൊലിപ്പിച്ചു കിടന്നിട്ടും ആരും സഹായത്തിനെത്തിയിരുന്നില്ല. ഒടുവിൽ, കലാപം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരാണ് ഫൈസാനെ  പൊലീസ് വാഹനം തടഞ്ഞ് നിര്‍ത്തി ആശുപത്രിയിലെത്തിച്ചത്.  ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ശസ്ത്രക്രിയ കഴിഞ്ഞ് ഇപ്പോൾ സുഖം പ്രാപിച്ചിരിക്കുകയാണ്.

By Arya MR