Wed. Jan 22nd, 2025
വാഷിംഗ്‌ടൺ:

പൗരത്വ ഭേതഗതിയോട് അനുബന്ധിച്ച് തലസ്ഥാനത്ത് നടക്കുന്ന കലാപങ്ങളെ അപലപിച്ച് അമേരിക്കൻ നേതാക്കൾ. ഇന്ത്യയിൽ മതത്തിന്റെ പേരിൽ നടക്കുന്ന ആക്രമണങ്ങൾ ഭയപ്പെടുത്തുന്നതാണെന്നും മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിയമങ്ങളും വിവേചനങ്ങളും വിഭജനങ്ങളും ജനാധിപത്യം വച്ചുപൊറുപ്പിക്കരുതെന്നും യുഎസ് പ്രതിനിധി പ്രമീള ജയപാൽ പറഞ്ഞു. ലോകം നിങ്ങളെ കാണുന്നുണ്ടെന്ന് ഓർമപ്പെടുത്തിയ പ്രമീള ജമ്മു കശ്മീരിലെ ആശയവിനിമയ മാർഗങ്ങൾ പുനഃസ്ഥാപിക്കാൻ വേണ്ടി പ്രമേയം അവതരിപ്പിച്ച വ്യക്തിയാണ്.

ദില്ലിയിലെ കലാപം ധാര്‍മ്മിക നേതൃത്വത്തിന്‍റെ പരാജയമാണെന്ന് യുഎസ് കോണ്‍ഗ്രസ് പ്രതിനിധി അലന്‍ ലോവെന്തല പ്രതികരിച്ചു. അതേസമയം,  മത സ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം എന്നിവ പാലിക്കപ്പെടാൻ വേണ്ടി നടത്തുന്ന സമാധാനപരമായ പ്രതിഷേധങ്ങൾക്ക് നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങൾ പ്രോത്സാഹിപ്പിക്കാനാവില്ലെണ്  സെനറ്റര്‍ എലിസബത്ത് വാരനും ട്വീറ്റ് ചെയ്തു.

By Arya MR