Thu. Dec 19th, 2024

ന്യൂഡല്‍ഹി:

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയെ പ്രശംസകൊണ്ട് മൂടി മുന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ. ധോണിയെ ‘ബൗളര്‍മാരുടെ ക്യാപ്റ്റനെന്നാണ് ഓജ വിശേഷിപ്പിച്ചത്. ഏതു മോശം ബൗളറെയും ധോണിക്കു കളിക്കളത്തില്‍ എങ്ങനെ ഉപയോഗിക്കണമെന്ന് നന്നായറിയാം. ഒരു ബൗളര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ക്യാപ്റ്റനാണ് ധോനിയെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.  കളത്തില്‍ ധോണി നല്‍കുന്ന പിന്തുണ കാരണമാണ് നിരവധി ബൗളര്‍മാര്‍ അദ്ദേഹത്തെ പ്രശംസിക്കുന്നത്. ഫീല്‍ഡ് പ്ലേസിങ്ങിലും കടുപ്പമേറിയ മത്സരങ്ങള്‍ക്കിടെ മനസ് ശാന്തമായി നിലനിര്‍ത്തുന്നതിനുമെല്ലാം അദ്ദേഹം സഹായിക്കാറുണ്ടെന്നും ഓജ പറയുന്നു. 

By Binsha Das

Digital Journalist at Woke Malayalam