Wed. Apr 24th, 2024

ജപ്പാന്‍:

ചൈനയില്‍ നിന്നും പടര്‍ന്നുപിടിച്ച കൊറോണ വൈറസ് വരാനിരിക്കുന്ന ഒളിമ്പിക്‌സിനും ഭീഷണിയുയര്‍ത്തുന്നു. ഒളിമ്പിക്‌സിന് തുടക്കമിട്ട ഗ്രീസില്‍നിന്നാണ് ദീപശിഖാ പ്രയാണത്തിന് തുടക്കം കുറിക്കേണ്ടത്. മാര്‍ച്ച് 12നാണ് ഗ്രീസില്‍ പരിപാടി സംഘടിപ്പിച്ചിരുന്നതെങ്കിലും ഇത് മാറ്റിവെക്കാനാണ് സാധ്യത. മാര്‍ച്ച് 19നാണ് ടോക്യോ ഒളിമ്പിക്‌സ് സംഘാടകര്‍ക്ക് ദീപശിഖ കെെമാറേണ്ടത്. എന്നാല്‍, ഗ്രീസില്‍ കൊറോണ വൈറസ് ഭീഷണിയുയര്‍ന്ന പശ്ചാത്തലത്തില്‍ പകരം പദ്ധതി തയ്യാറാക്കുകയാണ്. സര്‍ക്കാരുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുകയാണെന്ന് ഗ്രീക്ക് ഒളിമ്പിക് കമ്മറ്റി വ്യക്തമാക്കി

By Binsha Das

Digital Journalist at Woke Malayalam