Sun. Dec 22nd, 2024
കുവൈറ്റ്:

കുവൈത്തില്‍  ഒൻപത് പേര്‍ക്ക്​ കൂടി കോവിഡ്-19​ സ്​ഥിരീകരിച്ചു. ഇതോടെ കോവിഡ്​ ബാധിതരുടെ എണ്ണം 18 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇറാനില്‍ നിന്നെത്തിയ വിമാനത്തിലുള്ളവരാണ്​ ഇവരെല്ലാം. ഇറാന്‍, ഇറാഖ്​, ഇറ്റലി, ജപ്പാന്‍, സൗത്​ കൊറിയ, തായ്​ലന്‍ഡ്​, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്​.