Mon. Dec 23rd, 2024

ഇംഗ്ലണ്ട്:

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ സ്വന്തം മെെതാനത്ത് ദയനീയ തോല്‍വി ഏറ്റുവാങ്ങി മുന്‍ ചാമ്പ്യന്മാരായ ചെല്‍സി. ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ ചെല്‍സിയെ 3-0നാണ് തോല്‍പ്പിച്ചത്. ഇരട്ട ഗോളുകളുമായി തിളങ്ങിയ സെര്‍ജ് നാബ്രിയാണ് ചെല്‍സിയെ തകര്‍ത്തത്. ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിക്കെതിരേ ബാഴ്‌സലോണ സമനിലയും വഴങ്ങി.  ഇറ്റാലിയന്‍ ക്ലബ്ബിന്റെ മൈതാനത്ത് നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ബാഴ്‌സയ്ക്ക് നെപ്പോളിക്കെതിരെ ഒരു ഗോള്‍ തിരിച്ചടിക്കാന്‍ 57-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. 

By Binsha Das

Digital Journalist at Woke Malayalam