Mon. Dec 23rd, 2024
തിരുവനന്തപുരം:

ദില്ലി ആക്രമം നിയന്ത്രണവിധേയമാക്കാൻ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ ഭീതിയിലാണെന്നും ദില്ലി മലയാളികൾ ആശങ്കയറിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യതലസ്ഥാനത്ത് അരക്ഷിതാവസ്ഥ തീവ്രമായതിനാൽ കേന്ദ്രസർക്കാർ കലാപം അടിച്ചമർത്താൻ അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മരണസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലും  വിദ്വേഷപ്രസംഗം നടത്തി കലാപത്തിന് തീകൊളുത്തിയ ബിജെപി നേതാവ് കപിൽ മിശ്ര ഇപ്പോഴും സ്വതന്ത്രനാണ് എന്നത് ആശങ്കാജനകമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

By Arya MR