Wed. Jan 22nd, 2025

ദില്ലി കലാപത്തിന്റെ പശ്ചാത്തലത്തിൽ  രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങി കോൺഗ്രസ്സ്.  കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മൻമോഹൻസിംങ് എകെ ആന്‍റണി അടക്കുമുള്ള മുതിര്‍ന്ന നേതാക്കൾ അണിനിരക്കുന്ന മാർച്ചാണ് സംഘടിപ്പിക്കുന്നതെന്ന് കോൺഗ്രസ്സ് അറിയിച്ചു. ദില്ലിയിലെ ആക്രമണങ്ങൾ ബിജെപിയുടെ ഗൂഢാലോചനയാണെന്നും അതിനാലാണ് ബിജെപി നേതാക്കൾ പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നതെന്നും സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു. ദില്ലിയിലെ സ്ഥിഗതികൾ നിയന്ത്രണ വിധേയമാക്കാൻ കേന്ദ്ര സർക്കാരോ ദില്ലി സർക്കാരോ ശ്രമിക്കുന്നില്ലെന്നും കലാപത്തിന്റെ പൂർണ ഉത്തരവാദി ആഭ്യന്തര മന്ത്രി അമിത് ഷാ ആണെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത് അമിത് ഷാ രാജിവെച്ച് പുറത്തുപോകണമെന്നും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു.

By Arya MR