Mon. Dec 23rd, 2024
ന്യൂഡൽഹി:

പൗരത്വ നിയമത്തിന്റെ പേരിൽ  ഡല്‍ഹിയുടെ വിവിധയിടങ്ങളില്‍ നടക്കുന്ന കലാപം ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്ന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.    ഈ വിഷയത്തിൽ കൂടുതൽ നിലപാട് വ്യക്തമാക്കാൻ ട്രംപ് തയാറായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്‍റെ പ്രതികരണം. അതേസമയം, കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് വീണ്ടും പറഞ്ഞു.