Wed. Jan 22nd, 2025
ന്യൂഡൽഹി: 

പൗരത്വ ഭേദഗതി നിയമ സമരത്തിൽ പത്തു പേര്‍ കൊല്ലപ്പെട്ട  സംഘര്‍ഷത്തെ രൂക്ഷഭാഷയില്‍ അപലപിച്ച്‌ മുതിര്‍ന്ന കോണ്‍​ഗ്രസ് നേതാവ് പി. ചിദംബരം. ദീര്‍ഘവീക്ഷണമില്ലാത്തവരും വിവേകശൂന്യരുമായ നേതാക്കളെ അധികാരത്തിലേറ്റിയതിന്റെ പേരില്‍ ജനങ്ങള്‍ കൊടുക്കേണ്ടി വന്ന വിലയാണിതെന്ന് ചിദംബരം പറഞ്ഞു. പ്രതിഷേധക്കാരുടെ ഭാഗം കേൾക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.പൗരത്വ നിയമ ഭേദ​ഗതി വിഷയത്തെച്ചൊല്ലി വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ തിങ്കളാഴ്ച പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ പത്തുപേർ കൊല്ലപ്പെടുകയും നൂറ്റി അറുപതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.